സാമ്പത്തിക സംവരണം ; സര്‍ക്കാര്‍ എന്‍എസ്എസിനും സവര്‍ണലോബിക്കും വഴങ്ങിയെന്ന് വെള്ളാപ്പള്ളി

Vellappally Natesan

ആലപ്പുഴ : ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്കക്കാര്‍ക്ക് പത്തുശതമാനം സാമ്പത്തിക സംവരണം എന്നത് സര്‍ക്കാര്‍ എന്‍എസ്എസിനും സവര്‍ണലോബിക്കും വഴങ്ങിയതിന് തെളിവാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടി വെള്ളാപ്പള്ളി നടേശന്‍.

നിയമസെക്രട്ടറിയോട് പോലും ആലോചിക്കാതെയുള്ള തീരുമാനത്തെ നേരിടുമെന്നും അദ്ദേഹം അറിയിച്ചു. നിയമോപദേശം സര്‍ക്കാര്‍ നീക്കത്തിന് എതിരെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

Top