ജി സുധാകരനെ തകര്‍ക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് ഒളിയമ്പുകള്‍; പിന്തുണയുമായി വെള്ളാപ്പള്ളി

Vellappally Natesan

ആലപ്പുഴ: മുന്‍ മന്ത്രി ജി സുധാകരന് പിന്തുണയുമായി എസ്എന്‍എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സുധാകരനെ ആക്രമിച്ചത് സ്വന്തം പാര്‍ട്ടിക്കാരെന്ന് അദ്ദേഹം പറഞ്ഞു.

നല്ല മന്ത്രിയും സംഘാടകനും അഴിമതിയില്ലാത്ത ആളുമാണ് ജി സുധാകരന്‍. അദ്ദേഹത്തോളം സ്വാധീനമുള്ള സിപിഐഎം നേതാവ് ആലപ്പുഴയില്‍ ഇല്ലെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

എന്നാല്‍, തെറ്റു ചെയ്തവനെ ചെറുതാണെങ്കിലും വലുതാണെങ്കിലും ശാസിക്കുന്ന രീതിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേത്. വി എസ് അച്യുതാനന്ദന് വരെ കൊടുത്തിട്ടുണ്ട്. തെറ്റു കണ്ടെത്തിയതിന് ശിക്ഷ കൊടുക്കുന്നത് മര്യാദയാണ്. ആ ശിക്ഷ സുധാകരന്‍ ഉള്‍ക്കൊണ്ടു. പലപ്പോഴും അദ്ദേഹത്തെ തകര്‍ക്കാന്‍ പാര്‍ട്ടിക്ക് അകത്തു നിന്ന് ഒളിഞ്ഞ് ആക്രമിച്ചവരുണ്ടെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

അതേസമയം, കേന്ദ്ര സര്‍ക്കാറിന്റെയും മറ്റു സംസ്ഥാനങ്ങളുടെയും ചുവടുപിടിച്ച് കേരളവും ഇന്ധന നികുതി കുറയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പെട്രോള്‍-ഡീസല്‍ വില സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിനും മീതെയാണെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

Top