തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ നിലപാട് മയപ്പെടുത്തി വെള്ളാപ്പള്ളി നടേശന്‍. സുപ്രീംകോടതി വിധിക്കെതിരെയുള്ള പ്രതിഷേധത്തില്‍ എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ആചാരങ്ങള്‍ സംരക്ഷിക്കാന്‍ നിയമ നിര്‍മ്മാണം വേണം. സുപ്രീംകോടതി വിധി നിരാശാജനകമെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്എന്‍ഡിപി യോഗം സംസ്ഥാന കൗണ്‍സില്‍ യോഗത്തിന് ശേഷമാണ് വെള്ളാപ്പള്ളിയുടെ നിലപാട് മാറ്റം. ബിഡിജെഎസ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയുടേത് തുറന്ന സമീപനമാണെന്നും തെരുവിലിറങ്ങി വിദ്വേഷം സൃഷ്ടിക്കുന്നത് ശരിയല്ലെന്നും സമരം ചെയ്യുന്ന ബിജെപിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും ഇതുവഴി പത്ത് വോട്ട് അക്കൗണ്ടില്‍ കിട്ടുമോ എന്നാണ് അവര്‍ നോക്കുന്നതെന്നും വെള്ളാപ്പള്ളി നേരത്തെ പറഞ്ഞിരുന്നു.