തിരുവനന്തപുരം: തനിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെയുള്ള കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ പരാമര്‍ശത്തിനെതിരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്.
സുധീരന്‍ പറഞ്ഞത് കോടതി അലക്ഷ്യമാണ്. ആരെങ്കിലും കേസ് ഫയല്‍ ചെയ്താല്‍ സുധീരന്‍ കോടതിയില്‍ മറുപടി പറയേണ്ടിവരും. ഇത്തരം പരാമര്‍ശം നടത്തുന്നവരെ കോടതി നിലയ്ക്ക് നിര്‍ത്തണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.