Vellappally will be arrested soon says police

കൊച്ചി: മതവിദ്വേഷം നിറഞ്ഞ പരാമര്‍ശം നടത്തിയതിന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് പോലീസ്. അറസ്റ്റിന് ജാഥ തീരുംവരെ കാത്തു നില്‍ക്കില്ലെന്നും പോലീസ് വ്യക്തമാക്കി.

വെള്ളാപ്പള്ളിയുടെ പ്രസ്താവനയുടെ നിജസ്ഥിതി കണ്ടെത്താന്‍ ഓഡിയോ ടേപ്പ് പരിശോധിക്കും. സാക്ഷികളുടേയും പരാതിക്കാരന്റെയും മൊഴി ഉടന്‍ രേഖപ്പെടുത്തുമെന്നും പോലീസ് പറഞ്ഞു.

കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സുധീരന്റെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്നും ആലുവ എസ്‌ഐ അറിയിച്ചു.

വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വമുന്നേറ്റ യാത്രയ്ക്ക് ആലുവയില്‍ നല്‍കിയ സ്വീകരണത്തിലാണ് കോഴിക്കോട് മാന്‍ഹോള്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച നൗഷാദിന് സര്‍ക്കാര്‍സഹായം പ്രഖ്യാപിച്ചതിനെതിരെ വെള്ളാപ്പള്ളി വര്‍ഗീയ പ്രസ്താവന നടത്തിയത്. കേരളത്തില്‍ മരിക്കുന്നെങ്കില്‍ മുസ്ലീമായി മരിക്കണമെന്നാണ് വെള്ളാപ്പള്ളി പരിഹസിച്ചത്.

സംഭവം വിവാദമായതിനെ തുടര്‍ന്നാണ് ഐപിസി 153 (എ) പ്രകാരം വെള്ളാപ്പള്ളിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

Top