തിരുവനന്തപുരം: വെള്ളറട വില്ലേജ് ഓഫീസില്‍ പെട്രോളൊഴിച്ച് തീയിട്ട സംഭവത്തിന് സമാനമായി തിരുവനന്തപുരത്ത് വീണ്ടും പ്രതിഷേധം. നെയ്യാറ്റിന്‍കര താലൂക്ക് ഓഫീസിന് മുന്നിലാണ് യുവാവ് പെട്രോളൊഴിച്ച് തീയിട്ടത്. തീയിട്ട പാറശാല സ്വദേശി സുനിലിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു.
രാവിലെ 9.30ഓടെയാണ് സുനില്‍ കന്നാസില്‍ പെട്രോളുമായി താലൂക്ക് ഓഫീസിലെത്തിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം ലഭിക്കാന്‍ വൈകുന്നു എന്നു പറഞ്ഞായിരുന്നു സുനിലിന്റെ പ്രതിഷേധം. തുടര്‍ന്ന് താലൂക്ക് ഓഫീസിന് മുന്നില്‍ പെട്രോളൊഴിച്ച് തീയിടുകയായിരുന്നു.