വെല്ലൂര്‍: തമിഴ്‌നാട്ടിലെ വെല്ലൂരിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വെല്ലൂര്‍ ഭാരതീദാസന്‍ എഞ്ചിനിയറിംഗ് കോളേജിലാണ് ശക്തമായ സ്‌ഫോടനമുണ്ടായത്.
കോളേജിലെ ബസ് ഡ്രൈവറാണ് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തില്‍ ഏഴോളം ബസുകള്‍ ഭാഗികമായി തകര്‍ന്നു. മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്.
സ്‌ഫോടനം നടന്ന സ്ഥലത്ത് അഞ്ചടി താഴ്ചയില്‍ കുഴി രൂപപ്പെട്ടു. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. ആകാശത്ത് നിന്ന് പതിച്ച വസ്തുവാണ് സ്‌ഫോടനത്തിനിടയാക്കിയതെന്നാണ് സൂചന. പൊലീസും ഫോറന്‍സിക് വിദഗ്ദരും പരിശോധന നടത്തി വരുകയാണ്.