വേല്‍മുരുകന്റെ ബന്ധുക്കള്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍

കല്‍പ്പറ്റ: വയനാട്ടില്‍ തണ്ടര്‍ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോവാദി വേല്‍മുരുകന്റെ ബന്ധുക്കള്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കി. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മുഖേന വേല്‍മുരുകന്റെ സഹോദരന്‍ മുരുകനാണ് കല്‍പ്പറ്റ ജില്ലാ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

അതേസമയം ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട ആയുധങ്ങള്‍ പൊലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കി. വേല്‍മുരുകന്റെ സമീപത്തു നിന്ന് ലഭിച്ച 303 റൈഫിളും വെടിവെക്കാന്‍ തണ്ടര്‍ ബോള്‍ട്ട് ഉപയോഗിച്ച തോക്കുകളുമാണ് കോടതിയില്‍ ഹാജരാക്കിയത്.

Top