വേമ്പനാട്ട് കായലില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുന്നതായി കണ്ടെത്തി

vembanattu-lake

ആലപ്പുഴ: വേമ്പനാട്ട് കായലില്‍ കോളിഫോം ബാക്ടീരിയ ഏറ്റവും കൂടുന്നത് ശബരിമല തീര്‍ത്ഥാടന കാലത്തിന് ശേഷമാണെന്ന് അന്തര്‍ദേശീയ കായല്‍ കൃഷി ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ.കെ.ജി. പത്മകുമാര്‍. മനുഷ്യവിസര്‍ജ്യമടക്കം നദികളിലേക്ക് തുറന്നുവിടുന്നതാണ് ഇതിനു കാരണമെന്നാണ് അദ്ദേഹം പറയുന്നത്.

വേമ്പനാട്ട് കായലില്‍ മറ്റ് മാലിന്യങ്ങള്‍ക്കൊപ്പം കോളിഫോം ബാക്ടീരിയയുടെ അളവും കൂടുതലാണ്. സ്വാഭാവികമായി ഉണ്ടാകുന്ന മാലിന്യത്തിനൊപ്പം ബോധപൂര്‍വ്വമായി വേമ്പനാട്ട് കായലിനെ മലിനീകരിക്കുന്നുണ്ടെന്നും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയായ ഡോ.കെ ജി പത്മകുമാര്‍ വ്യക്തമാക്കി.

വേമ്പനാട്ട് കായലില്‍ സ്വാഭാവികമായി ഉണ്ടാകാനിടയുള്ള കോളിഫോം ബാക്ടീരിയയുടെ അനേകം മടങ്ങ് ഇത്തരത്തില്‍ മനുഷ്യവിസര്‍ജ്ജ്യം ഒഴുക്കിവിടുന്നതിലൂടെ ഉണ്ടാകുന്നുണ്ട്. നിരവധി പഠനങ്ങളും ഇത് തെളിയിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top