സമാധാനമെങ്കില്‍ അങ്ങനെ; അതല്ലെങ്കില്‍ അമേരിക്കയെ നേരിടാന്‍ ശക്തരെന്നും വെനസ്വേല

വെനസ്വേല; അമേരിക്കയുടെ ഏത് ആക്രമണവും നേരിടാന്‍ തയാറാണെന്ന് അറിയിച്ച് വേനസ്വേലന്‍ വിദേശ കാര്യ മന്ത്രി ജോര്‍ജ് അരീസ. വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സൈനിക നടപടിയാണ് അമേരിക്ക സ്വീകരിക്കുന്നതെങ്കില്‍ ഞങ്ങളും കഴിവുറ്റവരാണ്. ശക്തരായ സായുധ സേനയും, ജനങ്ങളും വെനസ്വേലക്കുണ്ടെന്നും, നയതന്ത്രം, സംഭാഷണം, സമാധാനം എന്നീ മാര്‍ഗങ്ങള്‍ എങ്കില്‍ ആ രീതിയെന്നും അരീസ പറഞ്ഞു.

പ്രസിഡന്റ് നിക്കോളാസ് മദുറോയ്‌ക്കെതിരെ സൈനീക കലാപത്തിന് സ്വയം പ്രഖ്യാപിത പ്രസിഡന്റ് ജുവാന്‍ ഗെയ്ദോ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് പ്രതികരണം. പട്ടാള നീക്കം രാജ്യത്തെ കലാപ ബാധിതമാക്കുമെന്ന് അഭിപ്രായപ്പെട്ട പ്രതിരോധ മന്ത്രി വ്‌ലാദമിര്‍ പാഡ്രിനോ സൈനിക നീക്കത്തെ അവഗണിക്കുന്നെന്നും പറഞ്ഞിരുന്നു.

Top