തയ്യാറെടുപ്പുകള്‍ ഇനിയും ബാക്കി, മഡൂറോ അധികാരമേല്‍ക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി

കാരാക്കസ്: വെനസ്വേലന്‍ തെരഞ്ഞെടുപ്പില്‍ വമ്പന്‍ ജയം കരസ്ഥമാക്കിയ നിക്കോളാസ് മഡൂറോയും കൂട്ടരും അധികാരത്തിലേറുന്നത് വെള്ളിയാഴ്ച.

അധികാരമേല്‍ക്കല്‍ ചടങ്ങുകള്‍ക്കായി ഇനിയും തയ്യാറെടുപ്പുകള്‍ നടത്താനുണ്ട് എന്നതിനാലാണ് പരിപാടി വെള്ളിയാഴ്ചത്തേക്ക് മാറ്റിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ദേശീയ അസംബ്ലി മന്ദിരത്തിലാണ് മഡൂറോ സര്‍ക്കാരിന്റെ ആദ്യയോഗം ചേരുകയെന്നാണ് വിവരങ്ങള്‍.

നിലവില്‍ പ്രതിപക്ഷപാര്‍ട്ടികളുടെ നിയന്ത്രണത്തിലാണ് ദേശീയ അസംബ്ലി മന്ദിരം.

ഞായറാഴ്ചയാണ് വെനസ്വേലയിലെ 545 അംഗ ഭരണഘടനാ അസംബ്ലിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റും നേടി മഡുറോയുടെ പാര്‍ട്ടി വന്‍ വിജയം കരസ്ഥമാക്കിയിരുന്നു. തെരഞ്ഞെടുപ്പു ദിനത്തിലും പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Top