കരാക്കാസ്: വെനസ്വേലയില്‍ പ്രസിഡന്റ് നിക്കോളാസ് മദുറോയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ശക്തം.
ബുധനാഴ്ച ആയിരക്കണക്കിനാളുകള്‍ പ്രതിഷേധ മാര്‍ച്ചില്‍ വിവിധയിടങ്ങളില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. 20 ഓളം പേര്‍ക്കു പരിക്കേറ്റു. പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് മൂന്നു റൗണ്ട് വെടിയുതിര്‍ത്തതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്നു ചൂണ്ടിക്കാട്ടി നിരവധിപ്പേരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.
പ്രസിഡന്റിനെ പുറത്താക്കാനുള്ള നിയമം സസ്‌പെന്‍ഡ് ചെയ്തതിനെ തുടര്‍ന്നാണ് പ്രതിഷേധം ശക്തമായത്. സമ്പദ് വ്യവസ്ഥയെ തകിടംമറിക്കുന്ന നിലപാടുകളാണ് പ്രസിഡന്റിന്റേതെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.