കാരക്കസ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ.
റഷ്യയുമായുള്ള ബന്ധം പോലെ അമേരിക്കയുമായി ശക്തമായ ഒരു ബന്ധം ആഗ്രഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭണഘടനാ അസംബ്ലിയുടെ ആദ്യ യോഗത്തിനിടെയാണ് മഡുറോ ഇക്കാര്യം അറിയിച്ചത്.
ട്രംപുമായുള്ള ചര്‍ച്ചയുടെ കാര്യം താന്‍ വിദേശകാര്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും, ആദ്യം ടെലിഫോണിലൂടെയാകും ചര്‍ച്ച നടത്തുകയെന്നും മഡുറോ വ്യക്തമാക്കി.