തിരുവനന്തപുരം: വേങ്ങര ഭൂമിയേറ്റെടുപ്പുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം ആരംഭിച്ചു. ഭൂമിയേറ്റെടുക്കല്‍ സംഘര്‍ഷത്തില്‍ കലാശിച്ചതിനെ തുടര്‍ന്ന് പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം സെക്രട്ടറിയേറ്റിലാണ് നടക്കുന്നത്.
ദേശീയപാത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം, യോഗത്തിലേക്ക് ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് സമരസമിതി പ്രവര്‍ത്തകര്‍ ഇന്ന് ചേളാരിയില്‍ ഉപവാസസമരം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
കുറ്റിപ്പുറം മുതല്‍ ഇടിമുഴിക്കല്‍ വരെയുള്ള 54 കിലോമീറ്റര്‍ ഭാഗത്തെ സര്‍വേയാണ് വന്‍ പ്രതിഷേധത്തിനും സംഘര്‍ഷത്തിനും ഇടയാക്കിയത്. വേങ്ങരയിലെ അരീത്തോട്ടില്‍ ഒന്നേകാല്‍ കിലോമീറ്റര്‍ ദൂരത്തില്‍ 32 വീടുകള്‍ നഷ്ടമാകുമെന്നാണ് സമരക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ വീടുകള്‍ സംരക്ഷിക്കാന്‍ 2013ലെ അലൈന്‍മെന്റ് നടപ്പാക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.