വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിലെ എട്ടാം പ്രതി മരുതുംമൂട് സ്വദേശി നജീബിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ ഹഖ് മുഹമ്മദും മിഥുലാജുമാണ് തിരുവോണത്തലേന്ന് നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
കുറ്റകൃത്യത്തിന് ഉപയോഗിച്ച ബൈക്കിന്റെ ഉടമയാണ് നജീബ്. കൊലപാതകം ആസൂത്രണം ചെയ്തതിലും പ്രതികളെ സഹായിക്കുന്നതിലും ഇയാള്‍ക്ക് പങ്കുണ്ടായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു.
തെളിവ് നശിപ്പിക്കുന്നതിന് ശ്രമിച്ച പ്രതിയെ ജാമ്യത്തില്‍ വിട്ടാല്‍ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും പ്രദേശത്തെ സമാധാനാന്തരീക്ഷത്തിന് കോട്ടം തട്ടുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
ഇത്തരം കേസുകളില്‍ പ്രതിക്കെതിരെ പൊലീസ് കണ്ടെത്തുന്ന തെളിവുകളുടെ മാത്രം അടിസ്ഥാനത്തില്‍ ജാമ്യാപേക്ഷ പരിഗണിക്കാനാകില്ലെന്നും ജസ്റ്റിസ് അശോക് മേനോന്‍ വ്യക്തമാക്കി.