കണ്ണൂര്‍: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തെ തുടര്‍ന്ന് സംസ്ഥാനത്ത് കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ വ്യാപകമായ അക്രമം. കണ്ണൂരില്‍ ഇരുപതോളം ഓഫീസുകള്‍ ബോംബിട്ടും കല്ലെറിഞ്ഞും അടിച്ചും തകര്‍ത്തു. കോഴിക്കോടും സമാനമായ അക്രമ പരമ്പരകള്‍ നടന്നു.
കോടിയേരിയില്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസ് ബോംബിട്ട് തകര്‍ത്തു. മാടപ്പീടിക ഓഫീസിന് നേരേയും അക്രമം ഉണ്ടായി. ന്യൂ മാഹി ഈയത്തുംകോട് പ്രിയദര്‍ശിനി ഓഫീസിന്റെ വാതിലുകളും ജനലുകളും തകര്‍ത്തു. തിരുവങ്ങാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന് നേരെയും അക്രമം ഉണ്ടായി.
പയ്യന്നൂരിലെ സജിത്ത് ലാല്‍ സ്മാരക മന്ദിരവും, അഞ്ചരക്കണ്ടിയിലെ കോണ്‍ഗ്രസ് ഓഫീസും തകര്‍ത്തിട്ടുണ്ട്. നാദാപുരം കല്ലാച്ചി മണ്ഡലം ഓഫീസുകളില്‍ ബോംബേറ് നടന്നു. കക്കോടിയിലെ കോണ്‍ഗ്രസ് ഓഫീസ് അടിച്ച് തകര്‍ത്തു. കുണ്ടായിത്തോട് മുഹമ്മദ് അബ്ദുറഹ്മാന്‍ വായനാശാലയ്ക്ക് നേരെയും അക്രമം ഉണ്ടായി. വെഞ്ഞാറമൂട്ടിലും വെമ്പായത്തും സമാന സംഭവങ്ങള്‍ ഉണ്ടായി.