തിരുവനന്തപുരം: വെഞ്ഞാറമൂട് സഹകരണ ബാങ്കില്‍ സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച് മോഷണം നടത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. വെഞ്ഞാറമൂട് സ്വദേശി കൃഷ്ണന്‍കുട്ടി നായരാണ് പോലീസ് പിടിയിലായത്.
ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കവര്‍ച്ചയ്ക്ക് ഇയാള്‍ക്കൊപ്പം മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്.
ഓഗസ്റ്റ് 24ന് പുലര്‍ച്ചെയാണ് മോഷണശ്രമമുണ്ടായത്. ബാങ്കിനുള്ളിലെ സുരക്ഷ ജീവനക്കാരന്‍ മക്കാകോണത്തു പുത്തന്‍വീട്ടില്‍ ജയചന്ദ്രനെ തലയ്ക്കടിച്ചു വീഴ്ത്തിയശേഷം മോഷണം നടത്താനായിരുന്നു ലക്ഷ്യം.
മൂന്നുനിലയുള്ള ബാങ്കിന്റെ മൂന്നാം നിലയിലെ കോണ്‍ഫറന്‍സ് ഹാളിന്റെ ലോഹംകൊണ്ടുള്ള ചുവര്‍ വെട്ടിപ്പൊളിച്ചാണ് പ്രതി അകത്തുകടന്നത്. അകത്തുള്ള രണ്ട് ഗ്രില്ലുകളും ഷട്ടറും ഒരു വാതിലിന്റെ പൂട്ടും ഗ്യാസ് കട്ടറുപയോഗിച്ച് പൊളിച്ചു.
മറ്റു രണ്ടു പൂട്ടുകള്‍ പൊളിക്കുന്നതിനുള്ള ശ്രമവും നടന്നതായി പോലീസിന് വ്യക്തമായിരുന്നു.