മുംബൈ: ബീഫ് വിഷയവും കശാപ്പിനുള്ള കാലിവില്‍പന നിരോധനവും രാജ്യവ്യാപകമായി ചര്‍ച്ചചെയ്യുമ്പോള്‍ താനൊരു മാംസഭുക്കാണെന്ന് തുറന്ന് പറഞ്ഞ് മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വെങ്കയ്യ നായ്ഡു.
ഭക്ഷണത്തിന്റെ പേരില്‍ ചിലര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും, എന്ത് കഴിക്കണമെന്നും എന്ത് കഴിക്കേണ്ട എന്നും തീരുമാനിക്കേണ്ടത് അത് കഴിക്കുന്നവരാണ്. അതേസമയം എല്ലാവരേയും സസ്യഭുക്കുകളാക്കി മാറ്റാനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് ചിലര്‍ പറയുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി
താന്‍ ഒരു മാംസഭുക്കാണ്, എന്നിട്ടും ഞാന്‍ ബിജെപിയുടെ പ്രസിഡന്റായും ബിജെപി സംസ്ഥാന അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ഭക്ഷണത്തിന്റെ പേരില്‍ ചിലര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.