വിവിധ വിഷയങ്ങളില്‍ സഹകരണം മെച്ചപ്പെടുത്താന്‍ ഇന്ത്യ-സെര്‍ബിയ ധാരണ

സെര്‍ബിയ: ഉപരാഷ്ട്രപതി വെങ്കയ്യനായിഡു സെര്‍ബിയന്‍ പ്രസിഡന്റ് അലക്‌സാണ്ടര്‍ വൂചികുമായി കൂടിക്കാഴ്ച നടത്തി. കച്ചവടം, പ്രതിരോധം, വിവരസാങ്കേതി വിദ്യ എന്നിവയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ചായിരുന്നു പ്രധാന ചര്‍ച്ച.

ആരോഗ്യം, കപ്പല്‍ ഗതാതഗതം എന്നിവയിലെ സഹകരണവും വ്യോമയാന വിഭാഗത്തിലെ കരാറിന്റെ പുനക്രമീകരണവും സംബന്ധിച്ച് ഇരു രാജ്യങ്ങളും തീരുമാനമെടുത്തു. വിവിധ കരാറുകള്‍ക്ക് തീരുമാനമാവുകയും ചെയ്തു. ചര്‍ച്ചയില്‍ തീരുമാനമായ കരാറുകള്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് സഹായകമാകുമെന്ന് വെങ്കയ്യനായിഡു ട്വിറ്ററില്‍ കുറിച്ചു.

കൃഷി, ഫാര്‍മസ്യൂട്ടിക്കല്‍സ്, പ്രതിരോധം, ടൂറിസം, ഭക്ഷ്യോല്‍പ്പാദനം തുടങ്ങിയ വിഷയങ്ങളില്‍ ദീര്‍ഘ നേരത്തെ ചര്‍ച്ച നടന്നതായി വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ് കുമാര്‍ ട്വീറ്റ് ചെയ്തു.

ഇന്ത്യയും സെര്‍ബിയയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70-ാം വാര്‍ഷികമാണ് ഈ വര്‍ഷം ആഘോഷിക്കുന്നത്. ഒരു രാജ്യങ്ങളും ഒരുമിച്ച് സ്വാമി വിവേകാന്ദന്റെയും നികോള ടെസ്ലയുടെയും പോസ്റ്റല്‍ സ്റ്റാപ് പുറത്തിറക്കുമെന്നും അതില്‍ അതിയായ സന്തോഷമുണ്ടെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു.

ഇന്നലെ അദ്ദേഹം സെര്‍ബിയയിലെ ഇന്ത്യന്‍ ജനതയെ അഭിസംബോദന ചെയ്ത് സംസാരിച്ചിരുന്നു. തൃരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഉപരാഷ്ട്രപതി സെര്‍ബിയയില്‍ എത്തിയത്. മാള്‍ട്ട, റൊമാനിയ എന്നീ രാജ്യങ്ങളും അദ്ദേഹം സന്ദര്‍ശിക്കും. എട്ട് ദിവസമാണ് പര്യടനം.

നാളെ അദ്ദേഹം മാള്‍ട്ടയിലും 18നു റൊമാനിയയിലുമെത്തും. കേന്ദ്ര ധനസഹമന്ത്രി ശിവ് പ്രതാപ് ശുക്ല, എം.പി.മാരായ പ്രസന്ന ആചാര്യ, രാഘവ് ലഖന്‍പാല്‍, സരോജ് പാണ്ഡെ, വിജില സത്യാനന്ദ് എന്നിവരും ഉപരാഷ്ട്രപതിയോടൊപ്പമുണ്ട്.

Top