venkaiah naidu – kanayya kumar

ന്യൂഡല്‍ഹി: കനയ്യകുമാറിന്റെ പ്രസംഗം നവമാധ്യമങ്ങളിലും പൊതുസമൂഹത്തിലും വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതോടെ വിമര്‍ശനവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തി.

ജയിലില്‍ നിന്നിറങ്ങിയതിന് ശേഷം കനയ്യയ്ക്ക് വലിയ പ്രചാരണമാണ് ലഭിക്കുന്നതെന്ന് കേന്ദ്രമന്ത്രി വെങ്കയ്യനായിഡു പറഞ്ഞു. കനയ്യ വിശ്വസിക്കുന്ന പാര്‍ട്ടിക്ക് പാര്‍ലമെന്റിലെ എംപിമാര്‍ ഒറ്റയക്കമാണെന്നും വെങ്കയ്യനായിഡു പരിഹസിച്ചു. ഇതിനാല്‍ തന്നെ കനയ്യ ഉടന്‍ സജീവരാഷ്ട്രീയത്തില്‍ ഇറങ്ങാനും നായിഡു ആവശ്യപ്പെട്ടു.

ഇന്നലെയാണ് കനയ്യ ജയില്‍ മോചിതനായത്. ഇതിന് ശേഷം നടത്തിയ പ്രസംഗം വമ്പന്‍ ഹിറ്റുമായിരുന്നു. ദേശീയ മാധ്യമങ്ങളെല്ലാം കനയ്യയുടെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്തിരുന്നു. കനയ്യ ഉയര്‍ത്തിയ ‘ആസാദി’ മുദ്രാവാക്യം നവമാധ്യമങ്ങളിലും ഇന്ത്യന്‍ കാമ്പസുകളിലും വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.

Top