ജനാധിപത്യ സര്‍ക്കാരിന് ജാഗ്രത വേണം, മാറ്റങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും ഉപരാഷ്ട്രപതി

venkaiah-naidu

തിരുവനന്തപുരം: ജനാധിപത്യ സര്‍ക്കാരിന് ജാഗ്രത വേണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. സദാസമയവും ജാഗരൂകയായിരിക്കുകയും പുതിയ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യണമെന്ന് വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു.

തിരുവനന്തപുരത്ത് ഇരുപത്തി നാലാമത് ശ്രീ ചിത്തിര തിരുന്നാള്‍ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു ഉപരാഷ്ട്രപതി.
ജനാധിപത്യ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രസക്തമാകണമെങ്കില്‍ കാലത്തിന്റെ മാറ്റങ്ങളോട് പ്രതികരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മതവും ജാതിയും പണവുമാണ് ഇപ്പോള്‍ അധികാരം കൈയാളുന്നത്. മഹാന്മാരായ ഭരണാധികാരികളെയാണ് ഓരോ ജനതക്കും ആവശ്യം. സമാധാനവും നീതിയും പുലരാന്‍ അത് ആവശ്യമാണ്. മതം രാഷ്ട്രീയത്തിലോ രാഷ്ട്രീയം മതത്തിലോ ഇടകലര്‍ത്തരുത്. രാഷ്ട്രീയത്തിന് അതീതമായി വികസനത്തിനാവണം മുന്‍ തൂക്കമെന്നും അദ്ദേഹം പറഞ്ഞു

മനുഷ്യാവകാശ സംരക്ഷണത്തെക്കുറിച്ച് ശ്രീ ചിത്തിര തിരുന്നാളിന് വിശാലമായ ഉള്‍ക്കാഴ്ചയുണ്ടായിരുന്നതായി ഉപരാഷ്ട്രപതി അനുസ്മരിച്ചു. ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാവരിലേക്കും എത്തിക്കേണ്ടതിന്റെ ആവശ്യം അദ്ദേഹം ദീര്‍ഘവീക്ഷണം നടത്തിയെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

Top