ന്യൂഡല്‍ഹി : നീതി വൈകുന്നതില്‍ എല്ലാവര്‍ക്കും ആശങ്കയുണ്ടെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായഡു.
ഹൈദരാബാദില്‍ പീഡനക്കേസ് പ്രതികളെ വെടിവച്ചുകൊന്ന സംഭവത്തെ തുടര്‍ന്ന് തല്‍ക്ഷണം നീതിനല്‍കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ പ്രതികരിച്ചിരുന്നു.
നീതി നിര്‍വ്വഹണത്തില്‍ ഉണ്ടാകുന്ന കാലതാമസവും അശ്രദ്ധയും ഒഴിവാക്കാന്‍ എന്തുചെയ്യണമെന്നത് ആലോചിക്കേണ്ടത് തന്നെയാണ്. പക്ഷെ നീതി പ്രതികാരമാകാന്‍ പാടില്ലെന്നും ബോബ്‌ഡെ വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസിന്റെ പ്രസ്താവനകള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ഉപരാഷ്ട്രപതി.