വിശാഖപട്ടണം: ഇന്ത്യയെ ആരെങ്കിലും ആക്രമിച്ചാല്‍ ഉചിതമായ മറുപടി തന്നെ നല്‍കുമെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു.
നമ്മള്‍ ആരെയും ആക്രമിച്ചിട്ടില്ല, എല്ലാവരും നമ്മളെ ആക്രമിക്കാനാണ് വന്നത്. എന്നാല്‍ ആരെങ്കിലും ഇങ്ങോട്ട് ആക്രമിക്കാന്‍ വന്നാല്‍ അവരുടെ ജീവിതകാലത്ത് മറക്കാന്‍ കഴിയാത്ത മറുപടിയായിരിക്കും നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.
നമ്മള്‍ യുദ്ധക്കൊതിയന്മാരല്ല, സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്ന പൗരന്മാരാണെന്നും നായിഡു പറഞ്ഞു. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇന്ത്യ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല. അതുപോലെ മറ്റു രാജ്യങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ടതില്ലെന്നും വെങ്കയ്യ നായിഡു വ്യക്തമാക്കി.
ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ യുദ്ധം നടക്കാന്‍ സാധ്യതയുണ്ടെന്ന് പാക് റെയില്‍വേ മന്ത്രി ഷെയ്ക് റഷീദ് അഹമ്മദ് പറഞ്ഞതിനു പിന്നാലെയായിരുന്നു ഉപരാഷ്ട്രപതിയുടെ പ്രസ്താവന. ഉടന്‍ തന്നെ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ പൂര്‍ണതോതിലുള്ള യുദ്ധം ഉണ്ടാകും എന്നാണ് പാക്കിസ്ഥാന്‍ റെയില്‍വേമന്ത്രി പ്രസ്താവന നടത്തിയത്. പാക്ക് മാധ്യമങ്ങളെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.