ഉത്തര്‍പ്രദേശിന്റെ വികസനത്തിനായി 1,263 കോടി രൂപയുടെ കേന്ദ്രസഹായം

ലക്‌നൗ: അഖിലേന്ത്യാ വികസന അജന്‍ഡയില്‍ സംസ്ഥാനത്തെ ഉള്‍പ്പെടുത്തുന്നതിനായി ഉത്തര്‍പ്രദേശിന് 1,263 കോടി രൂപ കേന്ദ്രം അനുവദിച്ചു. സംസ്ഥാനത്തിന്റെ സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍ക്ക് കീഴിലുള്ള നഗരങ്ങളിലേക്കുള്ള ഫണ്ടുകള്‍ ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര ടൂറിസം മന്ത്രി കെ. വെങ്കയ്യ നായിഡു പറഞ്ഞു.

രാജ്യം വികസിപ്പിച്ചെടുക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചതിനാല്‍, ഉത്തര്‍പ്രദേശിന്റെ വികസനം അത്യന്താപേക്ഷിതമാണെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. നിര്‍ഭാഗ്യവശാല്‍, കഴിഞ്ഞ സര്‍ക്കാര്‍ കേന്ദ്രവുമായി സഹകരിച്ചിട്ടില്ല. യോഗി സര്‍ക്കാര്‍ ശരിയായ ദിശയിലേക്ക് നീങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിന്നോക്ക സംസ്ഥാനങ്ങളുടെ പട്ടികയില്‍ നിന്ന് ഉത്തര്‍പ്രദേശിനെ നീക്കം ചെയ്യുക എന്നതാണ് നമ്മുടെ മുന്‍ഗണനയെന്നും നായിഡു വ്യക്തമാക്കി.

പദ്ധതികള്‍ അവലോകനം ചെയ്യുമ്പോള്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും. സ്മാര്‍ട് സിറ്റി പദ്ധതി പ്രകാരം ആദ്യഘട്ടത്തില്‍ ആഗ്ര, കാണ്‍പൂര്‍, വാരാണസി എന്നിവിടങ്ങളിലേക്കായി 107 കോടി രൂപയും ലക്‌നൗവിലേക്ക് 119 കോടി രൂപയും മീററ്റ്, റായ്ബറേലിക്ക് രണ്ട് കോടി രൂപയും അനുവദിച്ചു. കൂടാതെ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ പേരിലുള്ള അമൃത് പദ്ധതിക്കും ഈ തുക നല്‍കുമെന്ന് നായിഡു പറഞ്ഞു. ഈ പദ്ധതിക്കുള്ള ആദ്യ രണ്ട് ഗഡുക്കള്‍ നല്‍കിക്കഴിഞ്ഞു. മൂന്നാമത്തെ ഗഡുവായി 300 കോടി രൂപ ഇന്ന് തന്നെ അനുവദിക്കുമെന്നും നായിഡു അറിയിച്ചു.

അമൃത് പദ്ധതി പ്രകാരമുള്ള അഹോത് പദ്ധതിക്ക് കീഴില്‍ 61 നഗരങ്ങളാണുള്ളത്. നഗരത്തിലെ ഗതാഗത പദ്ധതിയുടെ കീഴില്‍ ലക്‌നൗ മെട്രോയ്ക്ക് 446 കോടി രൂപ അനുവദിച്ചു.

Top