വെന്തുരുകി കേരളം;നാല് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

കൊച്ചി: വേനലില്‍ വെന്തുരുകി കേരളം. ഏപ്രില്‍, മെയ് മാസങ്ങളില്‍ ഉണ്ടാകുന്ന താപനില ഫെബ്രുവരിയില്‍ തന്നെ സംസ്ഥാനത്ത് അനുഭവപ്പെട്ട് തുടങ്ങി. നാല് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് താപനില മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വേനല്‍ചൂടില്‍ മുന്‍കരുതല്‍ വേണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ കുര്യാക്കോസ് പറഞ്ഞു.

കേരളത്തില്‍ ഏറ്റവും ചൂട് കൂടുതല്‍ കണ്ണൂര്‍ എയര്‍പോര്‍ട്ട് പരിസരത്താണ്. ഇന്നലെ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ രേഖപ്പെടുത്തിയ താപനില 38.5°c. കോട്ടയം, പുനലൂര്‍, കോഴിക്കോട്, ആലപ്പുഴ, പാലക്കാട് എന്നിവിടങ്ങളാണ് തൊട്ടുപിന്നില്‍. എല്ലായിടത്തും 35°c നു മുകളില്‍ ചൂടുണ്ട്.

ചൂട് കൂടിയതോടെ കേന്ദ്ര കാലാവസ്ഥ വകുപ്പ് കണ്ണൂര്‍, കോട്ടയം, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ 4°cവരെ ഇനിയും ചൂട് ഉയരമെന്നാണ് മുന്നറിയിപ്പ്. പൊതുജനങ്ങള്‍ പ്രത്യേക ജാഗ്രത പാലിക്കണം എന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് പറഞ്ഞു.

താപനില ഉയര്‍ന്നതോടെ സര്‍ക്കാര്‍ പ്രതിരോധ നടപടികള്‍ ആരംഭിച്ചു. കുട്ടികള്‍ വെള്ളം കുടിക്കുന്നത് ഉറപ്പാക്കാന്‍ സ്‌കൂളുകളില്‍ വാട്ടര്‍ബെല്‍ ആരംഭിച്ചു. സംസ്ഥാനത്ത് കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി വകുപ്പ് തല യോഗങ്ങളും തുടങ്ങിക്കഴിഞ്ഞു.

കൂടുതല്‍ ചൂടുള്ള സ്ഥലങ്ങള്‍

ഫെബ്രുവരി- 14

കണ്ണൂര്‍ എയര്‍പ്പോര്‍ട്ട്- 37.8°c

കോട്ടയം 37°c

പുനലൂര്‍ 36.5°c

വെള്ളാനിക്കര- 35.7°c

ആലപ്പുഴ-35.4°c

കോഴിക്കോട്- 34.8°c

പാലക്കാട്- 34°c

കൂടുതല്‍ ചൂടുള്ള സ്ഥലങ്ങള്‍

ഫെബ്രുവരി- 15

കണ്ണൂര്‍ എയര്‍പ്പോര്‍ട്ട്- 38.1°c

കോട്ടയം 37°c

കോഴിക്കോട്- 36.2°c

ആലപ്പുഴ-36°c

പുനലൂര്‍ 35.8°c

വെള്ളാനിക്കര- 35°c

പാലക്കാട്- 34°c

കൂടുതല്‍ ചൂടുള്ള സ്ഥലങ്ങള്‍

ഫെബ്രുവരി- 16

കണ്ണൂര്‍ എയര്‍പ്പോര്‍ട്ട്- 38.5°c

കോട്ടയം 37.7°c

പുനലൂര്‍ 36.6°c

കോഴിക്കോട്- 36.4°c

ആലപ്പുഴ-35.6°c

വെള്ളാനിക്കര- 35.4°c

പാലക്കാട്- 34°c

Top