വേണു രാജാമണിയെ നെതർലൻഡ്സിലെ ഇന്ത്യൻ സ്ഥാനപതിയായി നിയമിച്ചു

ന്യൂഡൽഹി: വേണു രാജാമണിയെ നെതർലൻഡ്സിലെ ഇന്ത്യൻ സ്ഥാനപതിയായി നിയമിച്ചു. നിലവിൽ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ പ്രസ് സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു അദ്ദേഹം. വിദേശകാര്യമന്ത്രാലയമാണ് വാർത്താക്കുറിപ്പിലൂടെ ഈ വിവരം അറിയിച്ചത്.

2012 മുതൽ രാഷ്ട്രപതിഭവനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാളാണ് അദ്ദേഹം.

2007മുതൽ 2010 വരെ ദുബായിലെ ഇന്ത്യൻ കോൺസൽ ജനറലായി പ്രവർത്തിച്ചിട്ടുള്ള വേണു രാജാമണി വ്യത്യസ്ത ദൗത്യങ്ങളുടെ ഭാഗമായി അമേരിക്ക, ഹോങ്കോംഗ്, ചൈന, ജനീവ എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1986 ഐഎഫ്എസ് ബാച്ച് ഉദ്യോഗസ്ഥനാണ് വേണു രാജാമണി.

Top