വെൽഫെയർ പാർട്ടി കോൺഗ്രസ്‌ സഖ്യ വിഷയത്തിൽ പ്രതികരണവുമായി കെ സി വേണുഗോപാൽ

ലപ്പുഴ : വെൽഫെയർ പാർട്ടിയുമായിയുള്ള കോൺഗ്രസ്‌ തർക്കം തുടരുന്നതിനിടെ വിഷയത്തിൽ പ്രതികരിച്ച് കെ സി വേണുഗോപാൽ. തദ്ദേശ തിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി ഉൾപ്പെടയുള്ള ഒരു വർഗീയ കക്ഷികളുമായും സഖ്യം പാടില്ലെന്നതാണ് കോൺഗ്രസ്സ് നയമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം.പി പറഞ്ഞു.

വെൽഫെയർ പാർട്ടിയെന്നത് വർഗീയ കക്ഷിയാണ്. വെൽഫെയർ പാർട്ടി ഉൾപ്പടെയുള്ള ഒരു വർഗീയ കക്ഷികളുമായും തിരഞ്ഞെടുപ്പ് സഖ്യമോ ധാരണയോ സഹകരണമോ പാടില്ല എന്നതാണ് ദേശീയനയമെന്നും അദ്ദേഹം പറഞ്ഞു.

Top