വേണുഗോപാലന്‍ നായരുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ശ്രീധരന്‍ പിള്ള

Sreedharan Pilla

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ ബിജെപി സമരപന്തലിന് സമീപം ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ മരണത്തെ കുറിച്ച് സര്‍ക്കാര്‍ നുണകള്‍ പ്രചരിപ്പിക്കുന്നതായ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. മരണത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു.

അയ്യപ്പന് വേണ്ടിയാണ് വേണുഗോപാലന്‍ നായര്‍ മരിച്ചതെന്ന് സഹോദരന്‍ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിന് മുമ്പ് പൊലീസ് കമ്മീഷണറെ കൊണ്ട് പ്രസ്താവന ഇറക്കി. മജിസ്‌ട്രേറ്റ് വേണുഗോപാലന്‍ നായരുടെ മൊഴി എടുത്തതായി തനിക്ക് അറിവില്ല. അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യയില്‍ വന്നപ്പോള്‍ ഹര്‍ത്താല്‍ നടത്തിയവരാണ് സിപിഎം എന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു.

അതേസമയം ഹര്‍ത്താല്‍ നടത്തി ബിജെപി സ്വയം അപഹാസ്യരാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നാടിന്റെ പുരോഗതിയെ കുറിച്ച് വല്ല ധാരണയും ഉണ്ടെങ്കില്‍ കേന്ദ്ര നേതൃത്വം ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
കുടുംബ പ്രശ്‌നം കൊണ്ടാണ് വേണുഗോപാലന്‍ നായരുടെ ആത്മഹത്യയെന്ന് മരണമൊഴിയിലുണ്ട്. ഇന്നത്തെ ഹര്‍ത്താല്‍ എന്തിനെന്ന് ബിജെപി വ്യക്തമാക്കണമെന്നും മുഖമന്ത്രി വ്യക്തമാക്കി.

Top