മുംബൈ: ലോകരാജ്യങ്ങളെ ഞെട്ടിച്ച് ഐഎസ്ആര്‍ഒ ശുക്രദൗത്യത്തിനൊരുങ്ങുന്നു. അതിനായി രാജ്യത്തെ ശാസ്ത്രജ്ഞരെയും ഗവേഷകരെയും പരീക്ഷണയജ്ഞത്തിനു ക്ഷണിച്ചു.
ബഹിരാകാശ പഠനം നടത്തുന്നവരില്‍ നിന്ന് ശുക്രദൗത്യത്തിനു സഹായകരമാവുന്ന നിര്‍ദേശങ്ങളും ഐഎസ്ആര്‍ഒ സ്വീകരിക്കും.
175 കിലോയും 500 വാട്‌സ് പവറുമുള്ള ഉപഗ്രഹമാണ് ഐഎസ്ആര്‍ഒ ശുക്ര ദൗത്യത്തിനായി തയ്യാറാക്കുന്നത്. ഇത് ശുക്രന്റെ പരിക്രമണപഥത്തിന് ചുറ്റും 500 കിലോ മീറ്ററ്റിനും 60000 കിലോ മീറ്ററിനും അകത്തായിരിക്കും വലയം ചെയ്യുക. ശുക്രനുമായുള്ള ദൈര്‍ഘ്യം ക്രമേണ കുറച്ച് കൊണ്ടു വരാനാണ് ഐഎസ്ആര്‍ഒയുടെ ഈ പദ്ധതി.
വലിപ്പം, സാന്ദ്രത, ഘടന, ഗുരുത്വാകര്‍ഷണം എന്നിവയില്‍ ഭൂമിയുമായി സമാനത പുലര്‍ത്തുന്ന ഗ്രഹമാണ് ശുക്രന്‍. സൗരയൂഥത്തില്‍ ഇരുഗ്രഹങ്ങളും 450 കോടി വര്‍ഷം മുമ്പ് രൂപപ്പെട്ടതാണെന്നു ഐഎസ്ആര്‍ഒ പറയുന്നു.
അന്തരീക്ഷ ഉപരിതലം, സൂര്യനും ശുക്രനും തമ്മിലുള്ള സമ്പര്‍ക്കം, ജൈവികമായ പരീക്ഷണങ്ങള്‍, സാങ്കേതികതയുടെ പ്രയോജനം തുടങ്ങിയവയാണ് ദൗത്യം കൊണ്ട് ലക്ഷ്യമിടുന്നത്. ഉപഗ്രഹത്തിന്റെ വിക്ഷേപണ തീയതി നിശ്ചയിച്ചിട്ടില്ല.
ഇന്ത്യയുടെ ശുക്രദൗത്യം സ്‌പെയ്‌സ് ഡിപാര്‍ട്ട്‌മെന്റ് ഓഫ് സെപെയ്‌സ് ഡിമാന്‍ഡ് ഫോര്‍ ഗ്രാന്റ്‌സ് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഐഎസ്ആര്‍ഒ വക്താവ് പറഞ്ഞു.