ലണ്ടന്‍: വനിതാ വിഭാഗം കിരീടത്തിനായി അഞ്ചുവട്ടം ചാമ്പ്യന്‍മാരായ അമേരിക്കയുടെ വീനസ് വില്ല്യംസും സ്‌പെയ്‌നിന്റെ ഗാര്‍ബൈന്‍ മുഗുരുസയും ശനിയാഴ്ച മാറ്റുരയ്ക്കും.
ഏകപക്ഷീയമായ സെമിഫൈനല്‍ മത്സരങ്ങളില്‍ 10ാം സീഡായ വീനസ്, ജൊഹാനയെയും (6-4, 6-2), മുഗുരുസ, സീഡില്ലാതാരം സ്ലൊവാക്യയുടെ മഗ്ദലേന റൈബിറിക്കോവയെയും (6-1, 6-1) പരാജയപ്പെടുത്തി.
1994ല്‍ മാര്‍ട്ടിന നവരത്തിലോവ ഫൈനലിലെത്തിയ ശേഷം വിബിംള്‍ഡണ്‍ ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമാണ് 37കാരിയായ വീനസ്.
വിംബിള്‍ഡണില്‍ അരങ്ങേറ്റം കുറിച്ച് 20 വര്‍ഷത്തിന് ശേഷവും നിലവാരം ഒട്ടും ചോര്‍ന്നുപോയിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു വീനസിന്റെ പ്രകടനം.
2000, 2001, 2005, 2007, 2008 വര്‍ഷങ്ങളില്‍ ചാമ്പ്യനായ വീനസ് ഒമ്പതു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് ഇവിടെ മറ്റൊരു കിരീടപ്പോരിന് ഇറങ്ങുന്നത്.
അതേ സമയം വിംബിള്‍ഡണില്‍ ഇന്ത്യന്‍ പ്രതീക്ഷ അവസാനിച്ചു. മിക്‌സഡ് ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണ – ഡബ്രയോവ്‌സ്‌കി സഖ്യം ക്വാര്‍ട്ടറില്‍ പുറത്തായി.
ഹെര്‍ത വാട്‌സണ്‍കോന്റിനന്‍ ജോഡിയാണ് ബൊപ്പണ്ണ സഖ്യത്തെ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 7-6, 4-6, 5-7.