വുമണ്‍ ടെന്നീസ് അസോസിയേഷന്‍ സാന്‍ ജോസില്‍ സംഘടിപ്പിക്കുന്ന സിലികോണ്‍വാലി ക്ലാസിക് ടെന്നീസ് ടൂര്‍ണമെന്റില്‍ വില്യം സഹോദരിമാരിലെ വീനസ് വില്യംസ് മുന്നേറുന്നു. ഒന്‍പതാം തവണയാണ് വീനസ് ക്ലാസിക് ടൂര്‍ണമെന്റ് ഫൈനലില്‍ കടക്കുന്നത്. അതും 20 വര്‍ഷത്തിന ശേഷം.
1998ലും 1999 ലും ഫൈനലില്‍ പ്രവേശിച്ച വീനസ് പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് 2000 ത്തില്‍ താരം തോല്‍വിക്ക് പ്രതികാരമെന്നോണം വിജയിച്ചിരുന്നു. വ്യാഴാഴ്ച നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ എട്ടാം താരം ഹീഥര്‍ വാട്‌സനെ 6-4, 4-6, 6-0 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് വിനസ് വില്യംസ് ഫൈനലില്‍ പ്രവേശിച്ചിരിക്കുന്നത്.
അതേസമയം ടൂര്‍ണമെന്റില്‍ തന്റെ കരിയറിലെ ഏറ്റവും മോശമായ പ്രകടനമായിരുന്നു സെറീന വില്യംസ് കാഴ്ചവെച്ചത്. ബ്രീട്ടീഷ് താരമായ ജോഹന്ന കോന്‍തായോടാണ് സെറീന പരാജയപ്പെട്ടത്. സ്‌കോര്‍ 6-1, 6-0. 51 മിനിറ്റു കൊണ്ടാണ് ജോഹന്ന സെറീനയെ വിഴ്ത്തിയത്. വിമ്പിള്‍ഡണ്‍ മത്സരത്തിന് ശേഷം സെറീന കളിക്കുന്ന ആദ്യ മത്സരമാണിത്.