വെസ്പയും അപ്രില്ലയും എബിഎസ് സാങ്കേതികവിദ്യയില്‍ നിരത്തിലേക്ക്

പിയാജിയോയുടെ ബൈക്കുകളായ വെസ്പയും അപ്രില്ലയും എബിഎസ് സാങ്കേതികവിദ്യയില്‍ നിരത്തിലേക്ക്. അടുത്ത വര്‍ഷം മുതലാണ് വെസ്പയിലും അപ്രില്ലയിലും എബിഎസ് ബ്രേക്കിങ് സംവിധാനം ഒരുക്കുമെന്ന് കമ്പനി ഉറപ്പ് നല്‍കിയിരിക്കുന്നത്. 125 സിസിക്ക് മുകളിലുള്ള എല്ലാ സ്‌കൂട്ടറുകള്‍ക്കും ഇത് ബാധകമാണ്.

കഴിഞ്ഞ ദിവസമാണ് വെസ്പയുടെയും അപ്രില്ലയുടെയും 150 സിസി മോഡലും അപ്രില്ലയുടെ ലിമിറ്റഡ് എഡീഷന്‍ മോഡല്‍ കാര്‍ബണും പുറത്തിറക്കിയത്. എന്‍ജിന്‍ ശേഷി ഉയര്‍ത്തിയതിനൊപ്പം കാഴ്ചയിലും നിരവധി പുതുമകള്‍ ഈ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്.

2019 മുതല്‍ പുറത്തിറങ്ങുന്ന 125 സിസിക്ക് മുകളില്‍ എന്‍ജിന്‍ കരുത്തുള്ള വാഹനങ്ങള്‍ക്ക് എബിഎസ് ബ്രേക്കിങ് സംവിധാനം ഉറപ്പാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.

ഇതേതുടര്‍ന്നാണ് പിയാജിയോ സ്‌കൂട്ടറുകളില്‍ എബിഎസ് സംവിധാനം നല്‍കുന്നത്. പുതുതായി പുറത്തിറക്കിയ അപ്രില്ല സ്‌കൂട്ടറുകള്‍ക്ക് 70,031 മുതല്‍ 73,500 രൂപ വരെയും വെസ്പ മോഡലുകള്‍ക്ക് 91,940 മുതല്‍ 97,276 രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില. എബിഎസ് സംവിധാനം വരുന്നതോടെ ഇത് ഉയരാനും സാധ്യതയുണ്ട്.

Top