കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ ജനുവരി നാലിന് വിധി പറയും. കൊച്ചിയിലെ വിചാരണ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി.
അതേസമയം കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ വിടുതല്‍ ഹര്‍ജിയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. ദിലീപിനെ കുറ്റവിമുക്തനാക്കരുതെന്നും വിചാരണയ്ക്ക് മതിയായ തെളിവുകള്‍ കുറ്റപത്രത്തില്‍ ദിലീപിനെതിരേയുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.
കേസിന്റെ വിചാരണ തുടങ്ങാനിരിക്കേയാണ് പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കോടതിയിലെത്തിയത്.