കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരത്തെ തള്ളി കെസിബിസി. വഴിവക്കില്‍ സമരം ചെയ്ത് സഭയെ അവഹേളിച്ചുവെന്നും സമരം ചെയ്ത കന്യാസ്ത്രീകളുടേയും വൈദികരുടേയും നടപടി തെറ്റാണെന്നും പറഞ്ഞു. തുടരന്വേഷണവും വിചാരണയും നിഷ്പക്ഷമാകണം.
കോടതിയില്‍ സത്യം തെളിയുമെന്ന് പ്രതീക്ഷിക്കുന്നു. കുറ്റാരോപിതന് നിരപരാധിത്വം തെളിയിക്കാന്‍ അവസരം കിട്ടട്ടെയെന്നും ബിഷപ്പിനെതിരെ കുറ്റം തെളിയിക്കപ്പെട്ടാല്‍ അനുശാസിക്കുന്ന ശിക്ഷ കിട്ടണമെന്നും ചില മാധ്യമപ്രവര്‍ത്തകരും നിക്ഷിപ്ത താല്‍പര്യക്കാരും ഇക്കൂട്ടതിലുണ്ടെന്നും കെസിബിസി ആരോപിച്ചു. അതേസമയം ബിഷപ്പിന്റെ അറസ്റ്റ് വേദനാജനകമാണെന്നും കെസിബിസി കൂട്ടിച്ചേര്‍ത്തു.