വഫ ഫിറോസിന്റെ വിടുതൽ ഹർജിയിൽ ഇന്ന് കോടതിയിൽ

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ വഫ ഫിറോസിന്റെ വിടുതൽ ഹർജിയിൽ ഇന്ന് കോടതി ഉത്തരവ് പറഞ്ഞേക്കും.ശ്രീറാം വെങ്കിട്ടരാമന്റെ വിടുതൽ ഹർജിയും ഇന്ന് പരിഗണിക്കുന്നുണ്ട്.തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് രണ്ടു ഹർജികളും പരിഗണിക്കുക.

കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയാണ് വഫ ഫിറോസ്. വാദം പൂർത്തിയായെങ്കിലും ഉത്തരവ് ഇന്ന് പറയാനായി മാറ്റുകയായിരുന്നു. ശ്രീറാമിനെ മദ്യപിച്ച് വാഹനമോടിച്ച് നരഹത്യാ കുറ്റം ചെയ്യാൻ വഫ പ്രേരിപ്പിച്ചതായി രഹസ്യമൊഴികളോ സാക്ഷി മൊഴികളോ ഇല്ല.വെറും സഹയാത്രികയായ യുവതിക്ക് മേൽ പ്രേരണകുറ്റംചുമത്തരുതെന്നായിരുന്നു വഫയുടെ വാദം.എന്നാൽ, കേസിലെ ഗൂഡാലോചനയിൽ ഉൾപ്പെട്ട വഫയുടെ ഹർജി തള്ളണമെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്.

Top