സിസ്റ്റര്‍ അമലയുടെ കൊലപാതകം ; കേസില്‍ വിധി ഇന്ന്

കോട്ടയം : പാലായിലെ കന്യാസ്ത്രീ മഠത്തില്‍ വെച്ച് സിസ്റ്റര്‍ അമല കൊലചെയ്യപ്പെട്ട കേസില്‍ വിധി ഇന്ന്. പാല ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുക.

പാല കാര്‍മലീത്ത മഠാംഗമായിരുന്ന അറുപത്തിയൊന്‍പതുകാരി അമല കൊല്ലപ്പെട്ട കേസില്‍ കാസര്‍ഗോഡ് സ്വദേശിയായ സതീഷ് ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

2015 സെപ്റ്റംബര്‍ 17 ന് പുലര്‍ച്ചെയാണ് കോണ്‍വെന്റിലെ മൂന്നാം നിലയില്‍ സിസ്റ്റര്‍ അമലയുടെ മൃതദേഹം കണ്ടെത്തിയത്. മോഷണ ശ്രമത്തിനിടെ ഇയാള്‍ സിസ്റ്റര്‍ അമലയെ തലക്കടിച്ച് കൊലപ്പെടുത്തിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വിശദമായ വാദം കേള്‍ക്കലിന് ശേഷമാണ് കോടതി വിധി പറയുന്നത്.

Top