സിനിമയില്‍ എല്ലാ മേഖലയിയും തന്റെ സാന്നിധ്യം അറിയിച്ച് മുന്നേറുകയാണ് മലയാളത്തിന്റെ സ്വന്തം രഞ്ജി പണിക്കര്‍.
തിരക്കഥാകൃത്തായും സംവിധായകനായും അഭിനേതാവായും മലയാളത്തില്‍ തിളങ്ങി ഇപ്പോഴിതാ പിന്നണി ഗായക നിരയിലേക്കും തന്റെ പ്രയാണം തുടങ്ങിയിരിക്കുന്നു.
സണ്ണി വെയ്ന്‍ നായകാനായെത്തുന്ന ‘അലമാര’ എന്ന ചിത്രത്തിലെ മനു മഞ്ജിത്ത് രചിച്ച പാട്ടിനാണ് രഞ്ജി പണിക്കര്‍ ശബ്ദം നല്‍കുന്നത്. നര്‍മ്മം നിറഞ്ഞ വരികളാണ് പാട്ടില്‍.
ഏതു മേഖലയില്‍ പ്രവര്‍ത്തിക്കുമ്പോഴും അദ്ദേഹത്തിനുള്ള ആത്മധൈര്യവും ആത്മവിശ്വാസവുമാണ് അതിന്റ വിജയത്തിലേക്ക് എത്തിക്കുന്നത്.