കളക്ടേഴ്‌സ് ഐറ്റ’മായ വെസ്പ 946 എംപോറിയോ അര്‍മാനി വിടപറയാന്‍ ഒരുങ്ങുന്നു

പിയാജിയോയുടെ കളക്ടേഴ്‌സ് ഐറ്റമായ വെസ്പ 946 എംപോറിയോ അര്‍മാനി വിടപറയാന്‍ ഒരുങ്ങുന്നു.

12.04 ലക്ഷം രൂപ പ്രൈസ് ടാഗില്‍ എത്തിയ വെസ്പ 946 എംപോറിയ അര്‍മാനി 2016 ഓട്ടോ എക്‌സ്‌പോയുടെ താരമായിരുന്നു.

എന്നാല്‍ അവതരിപ്പിച്ച് ഇത്രയും നാള്‍ കഴിഞ്ഞെങ്കിലും മോഡലിന് ഒരു ഉപഭോക്താവിനെ പോലും ലഭിച്ചില്ല എന്നതാണ് സത്യം.

അതേസമയം മോഡല്‍ വിടപറയാന്‍ ഒരുങ്ങുന്നത് വില്‍പ്പന ഇല്ലാത്തതു കൊണ്ടല്ല, മറിച്ച് അര്‍മാനിയുമായുള്ള കരാര്‍ അവസാനിച്ചതിനെ തുടര്‍ന്നാണ് വെസ്പ 946 എംപോറിയയുടെ പിന്‍മാറ്റം.

ശ്രദ്ധ പിടിച്ച് പറ്റുന്ന റെട്രോ ഡിസൈനാണ് വെസ്പ 946 ന്റെ പ്രധാന സവിശേഷത.

പഴമ വിളിച്ചോതുന്ന ഫ്‌ളോട്ടിംഗ് സീറ്റാണ് (പിടി മുറുക്കാനുള്ള പില്ല്യണ്‍ ഇല്ല എന്നതും ശ്രദ്ധേയം) സ്‌കൂട്ടറിന് കൂട്ടായെത്തുന്നത്.

എല്‍ഇഡി ഹെഡ്‌ലാമ്പുകളും, ടെയില്‍ലാമ്പുകളം, എല്‍സിഡി ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും വെസ്പ 946 ന്റെ വിശേഷങ്ങളാണ്.

125 സിസിയാണ് മോഡലിന്റെ എഞ്ചിന്‍ കരുത്ത്. ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ആന്റി സ്ലിപ് റെഗുലേറ്റര്‍, 220 ഡിസ്‌ക് ബ്രേക്കുകള്‍, എബിഎസ്, 120/7012 ഫ്രണ്ട് ടയര്‍, 130/7012 റിയര്‍ ടയര്‍, 8.5 ലിറ്റര്‍ ഫ്യൂവല്‍ ടാങ്ക് എന്നിങ്ങനെ നീളുന്നതാണ് മോഡലിന്റെ വിശേഷങ്ങള്‍.

വെസ്പയുടെ 40-ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് വെസ്പ 946 എംപോറിയോ അര്‍മാനി സ്‌കൂട്ടറിനെ പിയാജിയോ ഒരുക്കിയത്.
സ്റ്റീല്‍ മോണോകോഖ് ചാസിയില്‍ ഒരുങ്ങിയ എംപോറിയോ അര്‍മാനി സ്‌കൂട്ടര്‍, മാറ്റ് ബ്ലാക് കളര്‍ ഓപ്ഷനില്‍ മാത്രമായിരുന്നു ലഭ്യമായിരുന്നത്.

ഇന്ത്യന്‍ വിപണി കണ്ട ആദ്യ അത്യാധുനിക സ്‌കൂട്ടര്‍ കൂടിയാണ് വെസ്പ 946 എംപോറിയോ അര്‍മാനി.

Top