പിയാജിയോ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വെസ്പ ഇലക്ട്രിക്കയെ 2017 EICMA മോട്ടോര്‍സൈക്കിള്‍ ഷോയില്‍ അവതരിപ്പിച്ചു.
2016 ല്‍ പുറത്തിറക്കിയ കോണ്‍സെപ്റ്റ് മോഡലായ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രൊഡക്ഷന്‍ പതിപ്പാണ് വെസ്പ ഇലക്ട്രിക്ക.
5.2 bhp കരുത്ത് പരമാവധി ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് വെസ്പ ഇലക്ട്രിക്കയില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്.
പിയാജിയോയുടെ പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന് തുടർച്ചയായി 2.6 bhp കരുത്തേകാന്‍ സാധിക്കും.
ഇക്കോ, പവര്‍ എന്നീ രണ്ട് റൈഡിംഗ് മോഡുകളാണ് ഇലക്ട്രിക് സ്‌കൂട്ടറില്‍ പിയാജിയോ അവതരിപ്പിച്ചിരിക്കുന്നത്.
സുഗമമായ റൈഡിംഗാണ് ഇക്കോ മോഡ് കാഴ്ചവെക്കുന്നതെങ്കില്‍, ത്രോട്ടിലിന് മേലുള്ള പൂര്‍ണ സ്വാതന്ത്ര്യമാണ് പവര്‍ മോഡ് നല്‍കുക.
ഇക്കോ മോഡില്‍ മണിക്കൂറില്‍ 30 കിലോമീറ്ററായി ഇലക്ട്രിക് സ്‌കൂട്ടറിന്റെ വേഗത പിയാജിയോ പരിമിതപ്പെടുത്തിയിട്ടുണ്ട്.
റിവേഴ്‌സ് മോഡാണ് വെസ്പ ഇലക്ട്രിക്കയുടെ മറ്റൊരു പ്രധാന ആകർഷണം.