റേസിങ് സിക്‌സ്റ്റീസ് പ്രത്യേക പതിപ്പ് സ്‌കൂട്ടറുകള്‍ പുറത്തിറക്കി വെസ്പ

പിയാജിയോ ഇന്ത്യ വെസ്പ റേസിങ് സിക്സ്റ്റീസ് പ്രത്യേക പതിപ്പ് സ്‌കൂട്ടറുകള്‍ ഇന്ത്യയില്‍ പുറത്തിറക്കി. വെസ്പ റേസിങ് സിക്സ്റ്റീസ് SXL 125 -ന് 1.19 ലക്ഷം രൂപയും, കൂടുതല്‍ കരുത്തുറ്റ SXL 150 ന് 1.32 ലക്ഷം രൂപയുമാണ് എക്‌സ-ഷോറൂം വില.

വെസ്പ റേസിങ് സിക്സ്റ്റീസിന് സ്റ്റാന്‍ഡേര്‍ഡ് പതിപ്പുകളേക്കാള്‍ 5000-6000 രൂപ വരെ വില വര്‍ധനവ് ലഭിക്കും. പ്രത്യേക പതിപ്പ് മോഡലുകള്‍ക്ക് റെഡ് റേസിങ് സ്‌ട്രൈപ്പുകളും ഗോള്‍ഡ് ഗ്രാഫിക്‌സും ഓള്‍-വൈറ്റ് പെയിന്റും ഗോള്‍ഡ്-ഫിനിഷ് അഞ്ച്-സ്പോക്ക് പെറ്റല്‍ അലോയി വീലുകളും പുതിയ കോണ്ടോര്‍ഡ് സീറ്റും ലഭിക്കും. റിയര്‍വ്യു മിററുകള്‍, ഗ്രാബ് ഹാന്‍ഡില്‍, ഫുട്റെസ്റ്റുകള്‍, ഫ്രണ്ട്, റിയര്‍ ആപ്ലിക്, മഫ്‌ലര്‍ കവര്‍ എന്നിവയ്ക്ക് ചുറ്റും മാറ്റ് ബ്ലാക്ക് ഫിനിഷും സ്‌കൂട്ടറിന് ലഭിക്കും.

2020 വെസ്പ SXL 125, 150 സ്‌കൂട്ടറുകള്‍ എന്നിവയില്‍ നിന്നുള്ള സവിശേഷതകളും ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള എല്‍ഇഡി ഹെഡ്ലാമ്പ്, ഡിജിറ്റല്‍ റീഡഔട്ടിനൊപ്പം അനലോഗ് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, യുഎസ്ബി ചാര്‍ജിംഗ്, ബൂട്ട് ലൈറ്റ്, ക്രമീകരിക്കാവുന്ന റിയര്‍ സസ്പെന്‍ഷന്‍ എന്നിവ ഉള്‍ക്കൊള്ളുന്നു. വെസ്പ SXL 150 റേസിങ് സിക്സ്റ്റീസ് പതിപ്പ് ബിഎസ് VI കംപ്ലയിന്റ് 149.5 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനില്‍ നിന്ന് 10.3 bhp കരുത്തും 10.6 Nm torque ഉം വികസിപ്പിക്കുന്നു.

വെസ്പ SXL 125 റേസിങ് സിക്സ്റ്റീസ് പതിപ്പില്‍ 124.45 സിസി സിംഗിള്‍ സിലിണ്ടര്‍, മൂന്ന് വാല്‍വ് മോട്ടോര്‍, 9.7 bhp കരുത്തും 9.60 Nm torque എന്നിവ വാഗ്ദാനം ചെയ്യുന്നു. ഇരു എഞ്ചിനുകളും ഒരു CVT ഓട്ടോമാറ്റിക് യൂണിറ്റുമായി ജോടിയാക്കുന്നു. 125 സിസി മോഡലില്‍ CBS ഉം 150 സിസി ഓഫറിംഗില്‍ സിംഗിള്‍ ചാനല്‍ ABS -നുമൊപ്പം സ്‌കൂട്ടറുകള്‍ക്ക് മുന്നില്‍ ഡിസ്‌ക് ബ്രേക്കുകള്‍ ലഭിക്കുന്നു.

Top