‘വെസ്പ’,’ഏപ്രിലിയ എസ് ആര്‍ 150′ ഇന്ത്യന്‍ നിര്‍മ്മിത സ്‌കൂട്ടറുകള്‍ ശ്രീലങ്കയില്‍ വില്‍പ്പനയ്‌ക്കെത്തിക്കാന്‍ ഒരുങ്ങി പിയാജിയൊ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്(പി വി പി എല്‍).
വെസ്പ ശ്രേണിയിലെ ‘എല്‍ എക്‌സ്’, ‘വി എക്‌സ് എല്‍’, ‘എസ് എക്‌സ് എല്‍ 125’, ‘ഇ എല്‍ ഇ 125’, ‘വി എക്‌സ് എല്‍ 150’, ‘എസ് എക്‌സ് ഐ 150’, ‘എസ് എക്‌സ് എല്‍ 150’ സ്‌കൂട്ടറുകളാണ് കടല്‍ കടന്ന് ശ്രീലങഅകയില്‍ എത്തുന്നത്.
മഹാരാഷ്ട്രയിലെ ബാരാമതിയിലുള്ള ശാലയിലാണ് ഇവ നിര്‍മിക്കുന്നത്.
വെസ്പയുടെ ഈ സ്‌കൂട്ടറുകള്‍ക്ക് ഏകദേശം 1.36 മുതല്‍ 1.76 ലക്ഷം ഇന്ത്യന്‍ രൂപയാണ് വില വരുന്നത്.
നിലവില്‍ നേപ്പാളില്‍ വില്‍പ്പനയ്‌ക്കെത്തുന്ന സ്‌കൂട്ടറുകള്‍ ഇന്ത്യയില്‍ നിന്നും കയറ്റുമതി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ശ്രീലങ്കയില്‍ എത്തുന്നത്.
ഇന്ത്യന്‍ വിപണി കയ്യടക്കിയ ഈ മോഡലുകള്‍ക്ക് ആഗോള വിപണിയും കീഴടക്കാന്‍ സാധിക്കുമെന്ന് പി വി പി എല്‍ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവുമായ ഡിയഗൊ ഗ്രാഫി പറഞ്ഞു.