പുതിയ മോഡലുമായി വെസ്പ; റേസിംഗ് സിക്സ്റ്റീസ് വാഹനത്തെ അവതരിപ്പിച്ചു

പിയാജിയോ ഗ്രൂപ്പിനു കീഴിലുള്ള വെസ്പയുടെ റേസിംഗ് സിക്സ്റ്റീസ് വാഹനത്തെ അവതരിപ്പിച്ചു. വാഹനത്തെ ഡല്‍ഹി ഓട്ടോ എക്സ്പോയിലാണ് പ്രദര്‍ശിപ്പിച്ചത്. bs6 മലിനീകരണ നിയമങ്ങള്‍ക്കനുസരിച്ച് പരിഷ്‌കരിച്ച വെസ്പ എസ്എക്സ്എല്‍ 150നെ അടിസ്ഥാനമാക്കിയാണ് എഡിഷന്‍ സ്‌കൂട്ടര്‍ ആയ വെസ്പ റേസിംഗ് സിക്സ്റ്റീസിനെ നിര്‍മിച്ചത്.

വാഹനത്തിന്റെ ഹൃദയം ബിഎസ് 6 പാലിക്കുന്ന 150 സിസി, സിംഗിള്‍ സിലിണ്ടര്‍, 3 വാല്‍വ്, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് എന്‍ജിന്‍ ആണ്. ഈ മോട്ടോര്‍ 7,600 ആര്‍പിഎമ്മില്‍ 10.32 ബിഎച്ച്പി കരുത്ത് ആണ് ഉല്‍പ്പാദിപ്പിക്കുക. 5,500 ആര്‍പിഎമ്മില്‍ 10.6 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.

ട്യൂബ്ലെസ് ടയറുകളാണ് വാഹനത്തിന് നല്‍കിയത്. മുന്നില്‍ സിംഗിള്‍ ചാനല്‍ എബിഎസ് സഹിതം 200 എംഎം ഡിസ്‌ക് ബ്രേക്ക്, പിന്നില്‍ 140 എംഎം ഡ്രം ബ്രേക്ക് എന്നിവ ബ്രേക്കിംഗ് കൈകാര്യം ചെയ്യും. ഇന്‍സ്ട്രുമെന്റ് പാനല്‍ പകുതി ഡിജിറ്റലാണ്. ബൂട്ട് ലാംപ്, യുഎസ്ബി ചാര്‍ജര്‍ തുടങ്ങിയവ വാഹനത്തിന്റെ സവിശേഷതകളാണ്.

വെസ്പ എസ്എക്സ്എല്‍ 150-യ്ക്ക് 1.26 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. വെസ്പ റേസിംഗ് സിക്സ്റ്റീസിന്റെ വില കൂടാനാണ് സാധ്യത. ഈ വര്‍ഷം രണ്ടാം പകുതിയില്‍ വാഹനത്തെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top