വിന്‍ഡീസ് പര്യടനത്തിനായി തെരഞ്ഞെടുത്ത ഇന്ത്യന്‍ ടീമില്‍ അതൃപ്തി പ്രകടിപ്പിച്ച് മുന്‍ താരം സൗരവ് ഗാംഗുലി. ശുഭ്മാന്‍ ഗില്‍, അജിങ്ക്യ രഹാനെ എന്നീ താരങ്ങളെ ഏകദിന ടീമില്‍ ഉള്‍പ്പെടാത്തതില്‍ അതിശയം തോന്നുന്നുവെന്നാണ് ഗാംഗുലി ട്വീറ്റ് ചെയ്തത്.
ചില താരങ്ങള്‍ മൂന്നു ഫോര്‍മാറ്റുകളിലും കളിപ്പിക്കുന്നതിനെ ഗാംഗുലി സെലക്ഷന്‍ കമ്മിറ്റിയെ ചോദ്യം ചെയ്തുകൊണ്ടാണ് വിമര്‍ശം ഉയര്‍ത്തിയത്. മികച്ച ടീമുകള്‍ക്ക് സ്ഥിരത പുലര്‍ത്തുന്ന താരങ്ങളുണ്ട്. എല്ലാ താരങ്ങളെയും സന്തോഷിപ്പിക്കുക എന്നതല്ല, രാജ്യത്തിനായി മികച്ചത് തിരഞ്ഞെടുത്ത് അവര്‍ സ്ഥിരത പുലര്‍ത്തുക എന്നതാണ്.. ഗാംഗുലി ട്വിറ്ററില്‍ കുറിച്ചു.
വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ പല താരങ്ങള്‍ക്കും എല്ലാ ഫോര്‍മാറ്റുകളിലും കളിക്കാന്‍ മികവുള്ളവരാണ്. ഗില്ലിനെ ഒഴിവാക്കുകയും, ഇതില്‍ അജിങ്ക്യ രഹാനയും ഇന്ത്യന്‍ സ്‌ക്വാഡിലെ എല്ലാ ഫോര്‍മാറ്റുകളിലും കാണാന്‍ കഴിയാത്തത് അതിശയം തോന്നുന്നുവെന്നും ഗാംഗുലി കുറിച്ചു.