മുംബൈ: വിഖ്യാത ബോളിവുഡ് നടൻ സയീദ് ജഫ്രി അന്തരിച്ചു. 86 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. മരുമകള്‍ ഷഹീന്‍ അഗര്‍വാളാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഇംഗ്ലീഷിലും ഹിന്ദിയിലുമായി നൂറോളം ചിത്രങ്ങളില്‍ സയ്യിദ് ജഫ്രി അഭിനയിച്ചിട്ടുണ്ട്.
1929 ജനുവരി 8ന് അവിഭക്ത പഞ്ചാബിലായിരുന്നു സയ്യിദിന്റെ ജനനം. നാടകങ്ങളിലൂടെ സിനിമയിലെത്തിയ സയ്യിദിന് പല പ്രമുഖ സംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിക്കാന്‍ സാധിച്ചു.
സംവിധായകരായ സത്യജിത്ത് റേ, ജയിംസ് ഐവറി, റിച്ചാര്‍ഡ് ആറ്റന്‍ബറോ എന്നീ പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ദി മാന്‍ ഹു വുഡ് ബി കിംഗ്, ശരതഞ്ച് കെ ഖിദാഡി, മൊഹബത്ത്, ഗാന്ധി, തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ഇന്ത്യന്‍ സിനിമകളിലും ബ്രിട്ടീഷ് സിനിമകളിലുമായി ഋഷി കപൂര്‍, അമിതാഭ് ബച്ചന്‍, ആമിര്‍ ഖാന്‍, ബെന്‍ കിങ്‌സിലി, നസറുദീന്‍ ഷാ തുടങ്ങിയ നിരവധി പ്രമുഖരോടൊപ്പം ജഫ്രി അഭിനയിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ മക്കളായ മീര, സിയ, സകീന ജഫ്രി എന്നിവരും ബോളിവുഡില്‍ നടിമാരാണ്.