ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ നിഹാല്‍ സിംഗ് അന്തരിച്ചു. ഡല്‍ഹിയിലെ നാഷണല്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു അന്ത്യം. 88 വയസായിരുന്നു അദ്ദേഹത്തിന്
വൃക്കസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് നിഹാല്‍ സിംഗ് ചികില്‍സയിലായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. സംസ്‌കാരം ചൊവ്വാഴ്ച.
ദി സ്റ്റേറ്റ്‌സ്‌മെന്‍, ദി ഇന്ത്യന്‍ എക്‌സ്പ്രസ്, ഖലീജ് ടൈംസ് എന്നിങ്ങനെ വിവിധ പത്രങ്ങളില്‍ നിഹാല്‍ സിംഗ് പ്രവര്‍ത്തിച്ചിട്ടുണ്ട്.