തിരുവനന്തപുരം: പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫുമായ ടി. എന്‍. ഗോപകുമാര്‍(58) അന്തരിച്ചു. പുലര്‍ച്ചെ 3.50 ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.
മൂന്ന് പതിറ്റാണ്ടിലേറെ മാധ്യമ പ്രവര്‍ത്തനത്തെ നിറസാന്നിദ്ധ്യമായിരുന്ന ഗോപകുമാര്‍ ഇന്ത്യന്‍ എക്‌സ്പ്രസില്‍ നിന്നുമാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. പിന്നീട് മാതൃഭൂമിയിലും ന്യൂസ് ടുഡേയിലും ടൈംസ് ഒഫ് ഇന്ത്യയിലും പ്രവര്‍ത്തിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്റെ തുടക്കം മുതല്‍ വാര്‍ത്താ വിഭാഗം മേധാവിയായിരുന്നു.
ഏറെ ജനശ്രദ്ധ നേടിയ കണ്ണാടി എന്ന പരിപാടിയുടെ അവതാരകനായിരുന്നു.
സാഹിത്യ, സിനിമ മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ജീവന്‍മശായ് എന്ന സിനിമയും ദൂരദര്‍ശനുവേണ്ടി വേരുകള്‍ എന്ന സീരിയലും സംവിധാനം ചെയ്തു. വോള്‍ഗ തരംഗങ്ങള്‍, ശുചീന്ദ്രം രേഖകള്‍, അകമ്പടി സര്‍പ്പങ്ങള്‍, ശൂദ്രന്‍ എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട് .കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.