തെലുങ്ക് സിനിമ രംഗത്തെ മുതിർന്ന നടൻ ചലപതി റാവു അന്തരിച്ചു

ഹൈദരാബാദ്: തെലുങ്ക് സിനിമ രംഗത്തെ മുതിർന്ന നടൻ ചലപതി റാവു അന്തരിച്ചു. അദ്ദേഹത്തിന് 78 വയസ്സായിരുന്നു. തെലുങ്ക് സിനിമയിലെ ഹാസ്യ-വില്ലൻ വേഷങ്ങളില്‍ പതിറ്റാണ്ടുകളായി എത്തിയ ചലപതി റാവു 600-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ആന്ധ്രാപ്രദേശിലെ ബലിപാരു സ്വദേശിയായിരുന്നു റാവു. അദ്ദേഹത്തിന്റെ മകൻ രവി ബാബു ടോളിവുഡിലെ നടനും ചലച്ചിത്ര നിർമ്മാതാവുമാണ്. 1966 സാക്ഷി ല്‍ അഭിനയിച്ച സാക്ഷിയാണ് ആദ്യ ചിത്രം. ഡ്രൈവർ രാമുഡു (1979), വജ്രം (1995) കിക്ക് (2009) എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍.

Top