വാഷിങ്ങ്ടണ്‍: യുഎസ് വെറ്ററന്‍സ് അഫയേഴ്‌സ് സെക്രട്ടറി ഡേവിഡ് ഷുല്‍കിനെ ഡൊണള്‍ഡ് ട്രംപ് പുറത്താക്കി. അഴിമതി ആരോപണത്തെ തുടര്‍ന്നാണു ഷുല്‍കിനെ ട്രംപ് പുറത്താക്കിയതെന്നാണു റിപ്പോര്‍ട്ടുകള്‍. ട്വിറ്ററിലൂടെയാണ് ഇതു സംബന്ധിച്ചു ഡോണാള്‍ഡ് ട്രംപ് പ്രഖ്യാപനം നടത്തിയത്.
വൈറ്റ് ഹൗസ് ഡോക്ടര്‍ റോണി ജാക്‌സണു വെറ്ററന്‍സ് അഫയേഴ്‌സ് വകുപ്പിന്റെ ചുമതല കൈമാറിയിട്ടുണ്ട്. ഒബാമ ഭരണകൂടത്തിന്റെ ഭാഗമായും പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് ജാക്‌സണ്‍.
2013 വരെ വൈറ്റ് ഹൗസ് ഡോക്ടറായിരുന്നു. ട്രംപ് ഭരണകൂടത്തില്‍ വിവാദത്തില്‍ ഉള്‍പ്പെട്ടു പുറത്താകുന്ന രണ്ടാം കാബിനറ്റ് സെക്രട്ടറിയാണ് ഷുല്‍കിന്‍. നേരത്തെ, ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസ് സെക്രട്ടറി ടോം പ്രിന്‍സിനെയും ട്രംപ് പുറത്താക്കിയിരുന്നു.