അത്ഭുതമായി ‘വേയ്‌മോ’യുടെ ഡ്രൈവറില്ലാ കാറുകള്‍ നിരത്തിലെത്തുന്നു

ഗൂഗിളിന്റെ തന്നെ സഹോദര സ്ഥാപനമായ ‘വേയ്‌മോ’ ഡ്രൈവറില്ലാതെ, പൂര്‍ണമായും ഓട്ടോണമസ് സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന കാറുകള്‍ ഉപയോഗിച്ചുള്ള ടാക്‌സി സേവനം ആരംഭിക്കാന്‍ ഒരുങ്ങുന്നു.

ഏറെ നാളത്തെ പരീക്ഷണയോട്ടങ്ങള്‍ക്കൊടുവിലാണ് കാറുകളുടെ സേവനമെത്തിക്കുവാന്‍ വേയ്‌മോ തീരുമാനിച്ചിരിക്കുന്നത്.

അരിസോണയിലാണ് ഡ്രൈവറില്ലാ കാറുകളുടെ സേവനം നല്‍കുന്നത്.

ഫിയറ്റ് ക്രിസ്ലര്‍ പസിഫിക മിനിവാനാണ് ഓട്ടോമേറ്റഡ് സാങ്കേതിക വിദ്യയിലൂടെ വെയ്‌മോ ഡ്രൈവര്‍ലെസ് കാര്‍ ആയി പരിഷ്‌കരിച്ചെടുത്തിരിക്കുന്നത്.

അടുത്ത കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ വെയ്‌മോയുടെ ഡ്രൈവര്‍ലെസ് കാറുകള്‍ നിരത്തിലിറങ്ങും.

തുടക്ക യാത്രകളില്‍ വെയ്‌മോ ജീവനക്കാരിലൊരാളും കാറില്‍ അനുഗമിക്കും.

എന്നാല്‍ ക്രമേണ യാത്രക്കാര്‍ക്ക് ഈ റോബോട്ടിക് കാറുകളില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ സാധിക്കും.

കമ്പനിയുടെ പൊതു പരീക്ഷണത്തിന്റെ ഭാഗമായവര്‍ക്കാണ് തുടക്കത്തില്‍ കാര്‍ സേവനം ലഭിക്കുന്നത്.

ഇത് സൗജന്യമായിരിക്കുമെങ്കിലും താമസിയാതെ പണമീടാക്കിയുള്ള യാത്രകള്‍ തുടങ്ങാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

Top