ന്യൂഡല്‍ഹി: വിശ്വഹിന്ദു പരിഷത്തിന്റെ മുതിര്‍ന്ന നേതാവ് അശോക് സിംഗാള്‍ (89) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഗുഡ്ഗാവിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.
20 വര്‍ഷക്കാലം വി.എച്ച്.പിയുടെ വര്‍ക്കിംഗ് പ്രസിഡന്റായിരുന്ന സിംഗാള്‍ ശാരീരിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് 2011 ഡിസംബറിലാണ് സ്ഥാനമൊഴിഞ്ഞത്.
1926 സപ്തംബര്‍ 15 ന് ആഗ്രയിലാണ് സിംഗാള്‍ ജനിച്ചത്. ബനാറാസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്ന് എഞ്ചിനീയറിങ്ങില്‍ ബിരുദം നേടിയ ശേഷം ആര്‍എസ്.എസില്‍ ചേര്‍ന്നു. 1980 ലാണ് വി.എച്ച്.പിയിലെത്തുന്നത്. 1984 ല്‍ ജോയിന്റ് ജനറല്‍ സെക്രട്ടറിയായി. തുടര്‍ന്ന് ജനറല്‍ സെക്രട്ടറിയും വര്‍ക്കിംഗ് പ്രസിഡന്റുമായി. 2011 വരെ സ്ഥാനത്ത് തുടര്‍ന്നു.